മനസ്സിൽ വാക്കുകൾക്കു അദീതമായ ഒത്തിരി ഒത്തിരി വികാരങ്ങളെ ഉണർത്തുന്ന ഒന്നാണ് മഴ!
അത് നമ്മെ മറ്റേതോ ലോകത്തിലേക്ക് അതായത് സ്വപ്നങ്ങളുടെയും ചിന്തകളുടെയും അഗാധതലങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നു.
മഴയെ പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല.
മഴ അതിന്റെ നനുത്ത സ്പർശം കൊണ്ട് ഏതു ദുഖത്തെയും അലിയിച്ചു കളയുന്നു.
താളത്തിൽ പെയ്യുന്ന ഓരോ മഴത്തുള്ളിയിലും ഞാൻ കാണുന്നത് നിന്നെയാണ്, അറിയുന്നത് നിന്റെ സാന്നിധ്യമാണ്..
അതുകൊണ്ടുതന്നെയായിരിക്കാം എനിക്ക് തോന്നുന്നത് മഴത്തുള്ളികൾ എന്റെ കണ്ണുനീർ തുള്ളികൾ ആണെന്ന്.
മഴയോടോപ്പമെത്തുന്ന നീ എന്നെ സ്വപ്നങ്ങളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു.
അതുകൊണ്ടാവാം മഴയോടൊപ്പം നീ തിരിച്ചുപോകുമ്പോൾ നിന്നോടൊപ്പം വിദൂരതയിലേക്ക് എനിക്കും വരണമെന്ന് തോന്നുന്നത്... മഴയോടൊപ്പം അലിഞ്ഞു ചേരണമെന്ന് തോന്നുന്നത്....
ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും ഞാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു...
മഴയെ സ്നേഹിക്കുന്നവർക്കുവേണ്ടി ഒരു കുറിപ്പ്...

ആദ്യമായി എഴുതുന്നതിന്റെ പരിചയകുറവ് ഉണ്ട്. തെറ്റുകൾ ക്ഷമിക്കണം, തിരുത്തണം.
ReplyDeleteശരിയാണ്, മഴയെ സ്നേഹിയ്ക്കാത്തവരുണ്ടാകുമോ... മഴയെ കുറിച്ച് എഴുതാതെ മലയാളികള്‍ക്ക് എഴുത്ത് പൂര്‍ണ്ണമാകില്ല.
ReplyDelete[അദീതമായ = അതീതമായ ആണു ശരി]
നന്ദി ശ്രീ..കമന്റിനും തെറ്റ് തിരുത്തിയതിനും ( മലയാളത്തിൽ ടൈപ്പ് ചെയ്തപ്പോൾ അറിയാതെ വന്നുപോയ അക്ഷരത്തെറ്റു ആണ്)
Delete